35 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം തുടരുന്നു 2020
മുൻപ് വിഞ്ജാപനം ഇറക്കിയിരുന്ന ഇരുന്നൂറോളം തസ്തികകളിൽ തുടർനടപടികൾ സാധിക്കാതിരുന്നതിനാൽ 35 തസ്തികകളിൽ വിഞ്ജാപനം ഇറക്കാൻ പി. എസ് .സി യോഗം തീരുമാനമെടുത്തു.
പരീക്ഷ നടത്തിപ്പുകളുൾപ്പെടെ പ്രീതിസന്ധിയിൽ ആണെങ്കിലും പ്രായപരിധി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരം നൽകാനാണ് വിഞ്ജാപനം ഇറക്കുന്നത്.കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട് .
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് - 2 , അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ ), ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ , കമ്പ്യൂട്ടർ അസിസ്റ്റന്റ് എന്നിവ ഉൾപ്പെടെ 35 തസ്തികകളിലേക്ക് ആണ് വിഞ്ജാപനം പുറപ്പെടുവിക്കുക. സംസ്ഥാന തലം, ജില്ലാതലം, സംസ്ഥാനതലം (എൻ സി എ ), ജില്ലാതലം (എൻ സി എ ) തസ്തികകളിലാണ് വിഞ്ജാപനം പുറപ്പെടുവിക്കുന്നത്. ഓഗസ്റ്റ് ആദ്യം വിഞ്ജാപനങ്ങൾ പുറത്തിറക്കും.
സംസ്ഥാനതലം (ജനറൽ) :
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാമിലി മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ റീ പ്രൊഡക്ടിവ് മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോപീഡിക്കസ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മലയാളം , അസിസ്റ്റന്റ് പ്രൊഫസർ ഇൻ സോഷ്യൽ സ്റ്റഡീസ് , അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്, അഗ്രോണമിസ്റ്, സയന്റിഫിക് ഓഫീസർ (കെമിസ്റ്ററി), ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (സമാന കാറ്റഗറിയിലുള്ള ചീഫ് ഇൻസ്പെക്ടറിംഗ് ഓഫീസർ/പ്രിസിപൽ)(പാർട്ട് ൧ ജനറൽ കാറ്റഗറി ), മെഡിക്കൽ സോഷ്യൽ വർക്കർ, റീജണൽ മാനേജർ (സമാന ക്യാറ്റഗറിയിലുള്ള ഫിനാൻസ് മാനേജർ ഗ്രേഡ് 1, ഫിനാസ് മാനേജർ ഗ്രേഡ് 2, അഗ്രിക്കള്ച്ചറൽ ഡെവലപ്മെന്റ് മാനേജർ ആൻഡ് കോർ ഫാക്കൽറ്റി -സോസയറ്റി കാറ്റഗറി ), മാട്രാൻ (സ്ത്രീ) (എഞ്ചിനീയറിംഗ് / പോളിടെക്‌നിക് ഹോസ്റ്റൽസ് ), കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ ( ട്രെനീ), ഓവർസിയർ ഗ്രേഡ് 3 / വർക്ക് സൂപ്രണ്ട് ഗ്രേഡ് 2 , സെയിൽസ് അസിസ്റ്റന്റ് .
ജില്ലാതലം (ജനറൽ ):
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 / സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റിഗേറ്റർ ഗ്രേഡ് 2.
സംസ്ഥാനതലം (എൻ സി എ):
അക്കൗണ്ട് ഓഫീസർ ( പാർട്ട് 1 - ജനറൽ കാറ്റഗറി )(ഈഴവ/തിയ്യ / ബില്ലവ, പട്ടികജാതി), അക്കൗണ്ട് ഓഫീസർ (പാർട്ട് 2 - സോസയറ്റി കാറ്റഗറി )(ഈഴവ ,തിയ്യ , ബില്ലവ).
ജില്ലാതലം (എൻ സി എ):
സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനീ ) ( പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികകളിലാണ് വിഞ്ജാപനം പുറപ്പെടുവിക്കുന്നത്.
കൊറോണ വ്യാപിക്കുന്നതിനാൽ ഒഴിവുകൾ സ്വീകരിക്കുന്നതിനും അറിയിക്കുന്നതിനും തപാൽ, ഇമെയിൽ, ഇ വാക്കാൻസി രീതിയിൽ ഡിസംബർ 31 വരെ തുടരുന്നു.
കൂടുതൽ തൊഴിവാർത്തകൾക്ക് |
|
ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
ഫേസ്ബുക് പേജ് ലൈക് ചെയ്യാൻ |
0 Comments